ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് ആയിരിക്കും പൊങ്കാല നിവേദിക്കുന്നത്. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സമയത്ത് പൊങ്കാല ഇടാം. ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിയും നിയോഗിക്കില്ല പണ്ടാര ഓട്ടം മാത്രമായിരിക്കും നടത്തുക.
