അമേരിക്ക യുക്രൈനൊപ്പം; ജോ ബൈഡന്‍

റഷ്യ യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ റഷ്യയുടെയുക്രൈനുനേരെയുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ചു. റഷ്യന്‍ പ്രസിഡണ്ടിനെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിയെന്നും യുക്രൈന്‍ ജനത കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന രീതിയില്‍ അദ്ദേഹം പറയുകയായിരുന്നു. യുക്രൈനില്‍ ഉള്ള സഹായങ്ങള്‍ എല്ലാം തന്നെ ഇനിയും തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. കൂടാതെ ഇരുവരും തമ്മില്‍ യുദ്ധം ഉണ്ടാകുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് എല്ലാ ലോകരാജ്യങ്ങളും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു ബൈഡന്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡണ്ടിന്റെ വാക്കുകളെ എഴുന്നേറ്റുനിന്ന് കൈയടിയോടെയാണ് സ്വീകരിച്ചത്. യുക്രൈനിലേക്ക് സൈന്യത്തെ യുഎസ് അയക്കില്ലെന്ന് ബൈഡന്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ യുക്രൈനൊപ്പം ഉണ്ടാവുകയും ചെയ്യും.


യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു പ്രസിഡണ്ട് ജോ ബൈഡന്‍ സംസാരിക്കുമ്പോഴും കീവില്‍ അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കീവിലെ ടെലിവിഷന്‍ ടവര്‍ തകര്‍ത്തപ്പോള്‍ കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. ഓരോ നിമിഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ കടുത്ത അക്രമങ്ങള്‍ക്ക് വേണ്ടി ഒരുങ്ങുകയാണ് റഷ്യന്‍ പട്ടാളം. ടീമിനെ ലക്ഷ്യമാക്കി വന്ന വരുന്ന 64 കിലോമീറ്റര്‍ നീളമുള്ള സൈനിക വ്യൂഹം 72 മണിക്കൂറിനുള്ളില്‍ നഗരം വളഞ്ഞിരിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. അതിര്‍ത്തിയിലെ രണ്ടുലക്ഷം റഷ്യന്‍ സൈനികരില്‍ 80 ശതമാനവും യുക്രെയിനില്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *