സ്ത്രീകൾക്കിഷ്ടം താടിയുള്ള പുരുഷന്മാരെ, പുതിയ പഠനം

ന്യൂ ജനറേഷൻ സിനിമകളിലൂടെയാണ് താടി മലയാളത്തിൽ ട്രെൻഡിങ്ങിനായി മാറിയത്. നീണ്ട താടിയും ബുള്ളറ്റും ഇന്ന് കേരളത്തിലെ യുവാക്കളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താടിയുള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടമെന്ന് തെളിയിച്ചുകൊണ്ടുള്ള പഠനവും പുറത്തുവന്നിരിക്കുകയാണ്.

സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും പക്വതയുടെയും അടയാളമാണ് താടി എന്നാണ് പഠനം പറയുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പുരുഷന്മാരുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്ന ബോസ്മാൻ കമ്പനിയാണ് പഠനം പുറത്തുവിട്ടത്.

ഇതിനുമുമ്പ് 2020 പുറത്തുവന്ന ഒരു പഠനത്തിലും താടിയുള്ള പുരുഷന്മാരെ സ്ത്രീകൾ ആകർഷണീയരായി കാണുന്നതെന്ന് കണ്ടെത്തൽ അവതരിപ്പിച്ചിരുന്നു. ഇതിനുമുമ്പ് 2016ൽ ഒരു പഠനത്തിലും 8500 അധികം സ്ത്രീകൾ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാനപ്പെട്ട മാനദണ്ഡങ്ങളിൽ ഒന്നായി പറഞ്ഞത് താടിയായിരുന്നു.

താടി പുരുഷ സൗന്ദര്യത്തിന് നൽകുന്ന എടുപ്പ് മാത്രമല്ല ഇതിനു കാരണം, താടി വളർത്തുന്നതിലൂടെ ആത്മവിശ്വാസവും പക്വതയുമാണ് ഒരാൾ പ്രദർശിപ്പിക്കുന്നതെന്നും നന്നായി പരിപാലിക്കുന്ന താടി ക്ഷമയുടെ ലക്ഷണമാണെന്നും കരുതപ്പെടുന്നു.

താടി ഇല്ലാത്ത പുരുഷന്മാർ പുരുഷത്വം കുറഞ്ഞവരാണ് എന്നല്ല ഇതിന്റെ അർത്ഥം. സൗന്ദര്യ സങ്കല്പങ്ങൾ എപ്പോഴും വ്യക്തിഗതമാണ്. പങ്കാളിയോട് സ്നേഹവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ സ്ത്രീപുരുഷബന്ധത്തിന് താടിയും മീശയും ഒന്നും വിഘാതമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *