വിദ്യയെ സംരക്ഷിക്കുന്നത് ആര്?

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കായി തിരച്ചില്‍ ആരംഭിച്ചിട്ട് പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവില്ല.

കെ വിദ്യ എവിടെയാണ് ഒളിച്ചത്…?
കേരള പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ മാത്രം വിദഗ്ദയാണോ കെ വിദ്യ ?
തുടങ്ങി ഒട്ടനവധി സംശയങ്ങള്‍ പൊതു ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട് .

ഈ ഒരു സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ് പൊലീസ്. നിലവില്‍ സൈബര്‍ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. അഗളി സിഐ സലീമിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ ചെറുപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട് .

ഈ ഒരു സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജില്‍ കെ വിദ്യ സമര്‍പ്പിച്ച ബയോഡറ്റ പുറത്ത് വന്നിരുന്നു.ബയോഡറ്റയില്‍ 20 മാസം താന്‍ മാഹാരാജാസ് കോളേജില്‍ ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു വിദ്യ രേഖപെടുത്തിയിട്ടുള്ളത്. വിദ്യയുടെ ഒപ്പ് ഉള്ളതിനാല്‍ ബയോഡറ്റ കൂടുതല്‍ തെളിവാകും എന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത് . വിദ്യയ്‌ക്കൊപ്പം എസ് എഫ് ഐ നേതാവും അഭിമുഖത്തിനായി എത്തിയിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ വ്യാജ രേഖ ചമയ്ക്കുന്നതില്‍ വിധ്യയെ സഹായിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

താന്‍ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് വിദ്യ പറയുന്നതിന് ഇടയിലാണ് പ്രവര്‍ത്തി പരിചയം രേഖപ്പെടുത്തിയ ബയോഡെറ്റ പൊലീസിന് ലഭിക്കുന്നത് . മഹാരാജാസിന് പുറമെ മറ്റ് രണ്ട് കോളേജുകളിലും തനിക്ക് പ്രവര്‍ത്തി പരിചയം ഉണ്ടെന്നാണ് കെ വിദ്യ ബയോഡേറ്റയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അട്ടപ്പാടി കോളേജിലെ അഭിമുഖത്തിനായി വിദ്യ മണ്ണാര്‍ക്കാട് രജിസ്ട്രേഷനിലുള്ള കാറിലാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വാഹനം ഓടിച്ചിരുന്ന ആളുടെ മുഖം ദൃശ്യമല്ല.

കാലടി സര്‍വകലാശാലയില്‍ നിന്നും പോലീസ് വിധ്യയുടെ പി എച് ഡി പ്രവേഷനവുമായി ബന്ധപ്പെട്ട രേഖയും ശേഖരിച്ചിട്ടുണ്ട്.

പത്ത് ദിവസം ആയിട്ടും കെ വിദ്യ കാണാമറയത്തു തന്നെയാണ് . അന്വേഷണം ഊര്‍ജിതമാക്കിയിട്ടും വിദ്യയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ വിദ്യയെ പാര്‍ട്ടി നേതൃത്വം നിലവില്‍ തള്ളി പറയുകയാണ് .
യാതൊരു പാര്‍ട്ടി പിന്തുണയും വിധ്യക്ക് ലഭിക്കില്ല എന്നു തന്നെയാണ് നേതൃത്വം വ്യക്തമാക്കുന്നത്.

എന്നാല്‍ വിദ്യയെ പിടികൂടാന്‍ സാധിക്കാത്തതിന് പിന്നില്‍ സിപിഐഎം എസ്എഫ്‌ഐ നേതാക്കളുടെ ഇടപ്പെടലാണ് എന്ന ആക്ഷേപം ശക്തമാണ്.

വിദ്യയെ വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ സഹായിച്ചവരെ അടക്കം അറസ്റ്റു ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം അഗളി dysp എന്‍ മുരളീധരന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷം കെ വിദ്യയ്‌ക്കെതിരെയും എല്‍ ഡി എഫ് ന് എതിരെയും ശകതമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത് .
പിന്‍ വാതില്‍ നിയമനവും വ്യാജ രേഖ ചമയ്ക്കലും കേരളം ഭരിക്കുന്ന ഇപ്പോഴത്തെ നേതാക്കള്‍ക്ക് നിസ്സാരമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത് .
സാമൂഹ്യ മാധ്യമത്തിലും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നിലവില്‍ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *