കേരള രാഷ്ട്രീയത്തിൽ വീണ്ടും അടുത്ത ചർച്ചയ്ക്ക് തിരികൊളുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.. എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമർശനവും യോഗം മുഖപത്രമായ ‘യോഗനാദ’ത്തിന്റെ മുഖ പ്രസംഗത്തിൽ അദ്ദേഹം നടത്തുന്നുണ്ട്.. അതായത് പിണറായി മാറിയാൽ ഭരണം കിട്ടില്ലെന്ന വിലയിരുത്തലാണ് അത്.
രാഷ്ട്രീയപാർട്ടികൾ പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നെന്ന വിമർശനം വെള്ളാപ്പള്ളി നടത്തുന്നുണ്ട്. പാർട്ടിസ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടെങ്കിലും സർക്കാർ പദവികളുടെ കാര്യത്തിൽ സിപിഎമ്മും പിന്നാക്ക അണികളെ മറക്കും. വൈസ് ചാൻസലർ, പിഎസ്സി അംഗത്വം, എംപിമാരുടെ നാമനിർദേശം, ഗവ. സ്ഥാപനങ്ങളുടെ സാരഥ്യം തുടങ്ങിയവയിൽ പിന്നാക്കക്കാരെ സിപിഎം മറക്കുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രവൃത്തിയാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ ചിലരുടേതെന്ന വിമർശനം ശക്തമായി ഈ മുഖപ്രസംഗത്തിലും ഉന്നയിക്കുന്നു. അതായത് മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളി സിപിഎമ്മിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസവും ശശി തരൂരിന്റെ ലേഖന വിവാദവുമായി ബന്ധപെട്ട് വെള്ളാപ്പള്ളി പ്രതികരിച്ചപ്പോഴും ൽഡിഫ് ഇന്റെ ഭരണ സാധ്യതയെ കുറിച്ച് പരാമർശിച്ചിരുന്നു . മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കണ്ട. മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാടുപേരുണ്ട്. അഞ്ചാറു പേർ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി തർക്കിക്കുന്നു. കോൺഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ട. കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരും. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധ്യത ഇടതുപക്ഷത്തിന് തന്നെയാണെന്നുമാന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് . അതിനു പുറമെയാണ് യോഗനാദത്തിന്റെ മുഖ്യപ്രേസംഗത്തിലും സമാന കാര്യം ചൂണ്ടിക്കാട്ടുന്നത് .
കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ പലകുറി രംഗത് വന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിൻറെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നുമൊക്കെ ആൻ രൂക്ഷ വിമര്ശനങ്ങള്ണ് പിണറായ്8യ്‌ക്കെതിരെയും സിപിഎം നു നേരെയും അന്ന് വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നത് . ഇന്നും മുഖ്യമന്ത്രിയെ അദ്ദേഹം പുകഴ്ത്തുമ്പോഴും സമാനമായ ആക്ഷേപവും ഒപ്പം തന്നെ അദ്ദേഹം നടത്തുന്നുണ്ട് . രാഷ്ട്രീയപാർട്ടികൾ പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നെന്ന വിമർശനം വെള്ളാപ്പള്ളി വീണ്ടും ഉന്നയിക്കുകയാണ്ണ് ..
എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ഫെബ്രുവരി 3 നു പ്രസിദ്ധീകരിച്ച ‘ഈഴവർ കറിവേപ്പിലയോ’ എന്ന തലക്കെട്ട് നൽകി എഴുതിയ എഡിറ്റോറിയലിലും ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നു വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്. നിലവിലെ സാഹചര്യത്തിൽ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേൽപ്പിക്കേണ്ടി വന്നാൽ ആ തീരുമാനം ഇടതുപക്ഷത്തിൻ്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്.
പാർട്ടി ഭാരവാഹിത്വത്തിലെ പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് നൽകണമോയെന്നു പാർട്ടി കോൺഗ്രസിൽ തീരുമാനിക്കുമെന്ന് സിപിഎം കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. 75കഴിഞ്ഞ പിണറായിക്ക് കഴിഞ്ഞ തവണ ഇളവ് നൽകിയത് മുഖ്യമന്ത്രിയായതിനാലാണെന്നും കാരാട്ട് പറഞ്ഞു. കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചു. ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാണ്. പാർട്ടി കമ്മിറ്റികളിലെ പ്രായപരിധിയിൽ ഏപ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഈ യോഗത്തിന് മുമ്പ് പിണറായി തന്നെ കേരളത്തിലെ സിപിഎമ്മിനെ തുടർന്നും നയിക്കണമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കുകയാണ് വെള്ളാപ്പള്ളി.
