ഗ്രൂപ്പ് കോളിങ് ഫീച്ചറുമായ് വാട്സ്‌ആപ്പ്

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചര്‍ കൂടി അ‌വതരിപ്പിക്കാനൊരുങ്ങുന്നു. 32 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറാണ് വാട്സ്‌ആപ്പ് പുറത്തിറക്കിയത്.
ഒരുകൂട്ടം ആളുകളെ ഒരുമിച്ചു കണക്‌ട് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. പുതിയ ഗ്രൂപ്പ് കോളിങ് ഫീച്ചറിന് പുറമേ കോള്‍ ടാബിനായി പരിഷ്‌കരിച്ച ഇന്റര്‍ഫേസും പുറത്തിറക്കി.കോള്‍ ടാബില്‍ ചില മാറ്റങ്ങള്‍ വാട്സ്‌ആപ്പ് വരുത്തിയിട്ടുണ്ട്. ഈ സ്‌ക്രീനിനുള്ളില്‍ കോള്‍ ലിങ്കുകള്‍ ഇനി പരാമര്‍ശിക്കപ്പെടില്ല, ഇപ്പോള്‍ ഒന്നോ അതിലധികമോ കോണ്‍ടാക്‌റ്റുകളെ വിളിക്കാൻ കഴിയു. ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണ്‍ ഒരു പ്ലസ് ഐക്കണ്‍ ഉപയോഗിച്ച്‌ അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗപ്പെടും. മുൻപ് ഏഴ് പേര്‍ക്ക് വരെ ഗ്രൂപ്പ് കോള്‍ നടത്താനുള്ള സൗകര്യമാണ് വാട്സ്‌ആപ്പ് നല്‍കിയിരുന്നത്. പിന്നീടത് 15 ആയി ഉയര്‍ത്തി. ഇപ്പോള്‍ 32 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ വാട്സ്‌ആപ്പ് അ‌വതരിപ്പിക്കാൻ പോകുന്നതായാണ് റിപ്പോര്‍ട്ട്.

വേഗത്തിലും സൗകര്യപ്രദമായും ഒത്തുകൂടാൻ ഈ പുതിയ ഫീച്ചര്‍ സഹായിക്കും. കമ്ബ നികള്‍ക്ക് ജീവനക്കാരുമായുള്ള മീറ്റിങ്ങുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലെ മുഴുവൻ പേരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും വീട്ടുകാര്‍ക്ക് കുടുംബക്കാരെയെല്ലാം ഒത്തുചേര്‍ത്തുകൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും ഇനി ഈസിയായി നടത്താൻ സാധിക്കും. വാട്സ്‌ആപ്പ് ഏറ്റവും ഒടുവിലായി അ‌വതരിപ്പിച്ച പുതിയ ഫീച്ചറുകളിലൊന്ന് വാട്സ്‌ആപ്പ് ചാനല്‍സ് ആയിരുന്നു. നിലവില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. വാട്‌സാപ്പില്‍ അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബില്‍ ആണ് ചാനലുകള്‍ കാണാൻ സാധിക്കുക. ഇത് ലഭ്യമല്ലാത്തവര്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്തു നോക്കുക.

ലിങ്ക് വഴിയും വാട്ട്‌സ്‌ആപ്പിലെ അപ്‌ഡേറ്റ് ടാബ് വഴിയും വിവിധ ചാനലുകളില്‍ പങ്കുചേരാം. പബ്ലിക് ചാനലുകളിൽ വേഗം ജോയിൻ ചെയ്യാം. എന്നാല്‍ സ്വകാര്യ ചാനല്‍ പിന്തുടരാൻ അ‌ഡ്മിൻ റിക്വസ്റ്റ് അ‌പ്രൂവ് ചെയ്യേണ്ടതുണ്ട്. ഇൻസ്റ്റഗ്രാം ചാനല്‍ പോലെ തന്നെയാണ് വാട്‌സാപ് ചാനല്‍സും പ്രവര്‍ത്തിക്കുക. മമ്മൂട്ടിയും മോഹൻ ലാലും അ‌ടക്കം ഇന്ത്യയിലെ പല പ്രമുഖരും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം 150 രാജ്യങ്ങളിലാണ് പുതിയ ചാനല്‍സ് ഫീച്ചര്‍ വാട്സ്‌ആപ്പ് അ‌വതരിപ്പിച്ചിട്ടുള്ളത്. ചാനല്‍ ഉടമകള്‍ നല്‍കുന്ന വിവരങ്ങള്‍ കാണാൻ സാധിക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് ചാനല്‍സില്‍ സന്ദേശം അ‌യയ്ക്കാൻ സാധിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *