അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് എന്നി മേഖലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്ക. താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയം ആകാറുണ്ട്.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തത നിറഞ്ഞ അഭിനയം തന്നെയാണ് മമ്മൂട്ടി എന്ന വ്യക്തിത്വത്തെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേർത്തത്. ഒരു അഭിഭാഷകനായിരുന്ന മമ്മൂട്ടി 80 തുടക്കത്തിലാണ് സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്.മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചിരുന്നു. മമ്മൂട്ടി എന്ന സൂപ്പർ താരം പ്രേക്ഷകർക്കിടയിൽ ചർച്ചയാകാനുള്ള മറ്റൊരു കാര്യം എന്ന് പറയുന്നത് താരത്തിന്റെ കിടിലൻ ലുക്ക് തന്നെയാണ്. കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ചെയ്യുന്ന മമ്മൂക്കയ്ക്ക് 70കളിലും 20 ന്റെ മാധുര്യമാണ്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാൻ പലരും പല വഴിയും പയറ്റിയിട്ടുണ്ട്. ഇപ്പോഴും ചുറുചുറുക്കടെയുള്ള ഈ നടനെ കാണുമ്പോൾ അല്പം ഒന്ന് അസൂയ വരാത്ത ആരും ഉണ്ടാകില്ല എന്ന് ഉറപ്പ്.
ഡ്രൈവിംഗില്‍ ഏറെ താല്പര്യമുള്ള വ്യക്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി.

ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കുന്നതിനിടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.സിഡ്നിയില്‍ നിന്ന് കാന്‍ബറയിലേക്കും അവിടെ നിന്ന് മെല്‍ബണിലേക്കും തുടര്‍ന്ന് ടാസ്മാനിയയിലേക്കുമായിരുന്നു മമ്മൂട്ടിയുടെ ഈ കാര്‍ യാത്ര.

മമ്മൂട്ടിയുടെ പി.ആര്‍.ഒ റോബര്‍ട്ട് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട് . രണ്ടു ദിവസം കൊണ്ടാണ് മമ്മൂട്ടി ടാസ്മാനിയ ചുറ്റിക്കണ്ടതെന്നും ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദര്‍ശനത്തില്‍ അദ്ദേഹം ആകെ 2,300 കിലോമീറ്റര്‍ ദൂരം ഡ്രൈവ് ചെയ്തെന്നും ഈ കുറിപ്പില്‍ പറയുന്നു.റോബര്‍ട്ടിനെ കൂടാതെ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തും സുഹൃത്ത് രാജശേഖരനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. പുല്‍മേടുകള്‍ക്കും വന്‍ മരങ്ങളും നിറഞ്ഞ മനോഹരമായ റോഡിലൂടെയുള്ള മമ്മൂട്ടിയുടെ ശാന്തമായ കാര്‍ യാത്രയ്ക്ക് നിരവധി ആരാധകരാണ് ലൈക്കും ഷെയറുമായി എത്തിയത്.
