കർണാടകയുടെ ഭാവി എന്ത്? കോൺഗ്രസ് ചിരിക്കുമോ? പരസ്പരം കൊമ്പ് കോർത്ത് യെഡ്യൂരപ്പയും ബൊമ്മയും

കർണാടക തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും കൊമ്പ് കോർക്കലിന് ഇതുവരെ അറുതി ആയിട്ടില്ല. ഇതിന്റെ തുടക്കം 2018ലായിരുന്നു. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് യെഡ്യൂരപ്പയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പി ആയിരുന്നു . 14 അംഗങ്ങൾ ഉള്ള ബിജെപിക്ക് കേവലഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലാതിരുന്നെങ്കിലും യെഡ്യൂരപ്പ മുഖ്യമന്ത്രിയായി അന്ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കോൺഗ്രസും ജെഡിഎസും നയം രൂപീകരിച്ചതോടെ ഭൂരിപക്ഷം തെളിയിക്കാനാവാതെ ആറാം ദിവസം മുഖ്യമന്ത്രി സ്ഥാനം ഇദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരുന്നു. പിന്നീട് 2019 കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ അടർത്തിമാറ്റി ബിജെപി സഖ്യ സർക്കാരിനെ വീഴ്ത്തുകയും വീണ്ടും സംസ്ഥാനത്ത് അധികാരം പിടിക്കുകയും ചെയ്തു.
2019ൽ വീണ്ടും മുഖ്യമന്ത്രിയായി യെഡ്യൂരപ്പ തന്നെ അധികാരം നേടിയെങ്കിലും 2021 ജൂലൈയിൽ അദ്ദേഹത്തെ പദവിയിൽ നിന്നും മാറ്റി ബസ്വരാജ് ബൊമ്മയെ ബിജെപി മുഖ്യമന്ത്രിയായി നിയമിച്ചു. മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചെങ്കിലും ബിജെപിയെ സംബന്ധിച്ച് അത്ര സുഖകരമായ രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ടു പോയത്. നിരവധി അഴിമതി ആരോപണങ്ങളും ആഭ്യന്തര പ്രശ്നങ്ങളുമായിരുന്നു ബി ജെ പിയിൽ പ്രധാന ഭീഷണിയായത്. എന്നാൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി കടുത്ത തയ്യാറെടുപ്പുകളാണ് കോൺഗ്രസ് നടത്തിക്കൊണ്ടിരുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ ഭരണം നഷ്ടമായാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും കോൺഗ്രസിനെ സംബന്ധിച്ച നാലാം സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന നേട്ടം സ്വന്തമാക്കാൻ സാധിക്കും. പ്രധാന വിഷയങ്ങളിൽ പലപ്പോഴും അഭിപ്രായ വ്യത്യാസമുള്ള വ്യക്തികളിൽ ഒരാളാണ് യെഡ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും. ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്ന യെഡ്യൂരപ്പ വലിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് അടുത്തിടെ കൊപ്പലിൽ നടന്ന യോഗത്തിൽ ബസവ രാജ് ബൊമ്മക്കൊപ്പം പങ്കെടുത്തത്.


ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് അദ്ദേഹത്തെ അന്ന് യോഗത്തിലേക്ക് ക്ഷണിച്ചത്.
ഞാൻ അവഗണിക്കപ്പെടുന്നു എന്ന പ്രസ്താവനയിൽ സത്യമില്ല എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കുന്നുണ്ട് എന്നതായിരുന്നു യോഗത്തിൽ പങ്കെടുത്തു കൊണ്ട് യെഡ്യൂരപ്പ അഭിപ്രായപ്പെട്ടത്. എന്നാൽ തങ്കുരുവിലും കുനികലിലും അദ്ദേഹം ജന സങ്കല്പ യാത്രകൾ ഒഴിവാക്കി.ഡിസംബർ 25 വരെ 52 നിയമസഭാ മണ്ഡലങ്ങളിലാണ് അദ്ദേഹവും ബൊമ്മയും ചേർന്ന് കവർ ചെയ്യേണ്ടതെന്ന് സാഹചര്യം നിൽക്കെയാണ് യെഡ്യൂരപ്പയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ മാറ്റിയെങ്കിലും ബിജെപിയുടെ പാർലമെന്ററി ബോർഡിൽ അദ്ദേഹത്തെ അംഗമാക്കിയിരുന്നു.യെഡ്യൂരപ്പ ബിജെപിയുടെ ശക്തനായ പോരാളിയാണ്. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്.


ഡിസംബർ 14ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്രായുമായി 40 മിനിറ്റോളം ചർച്ച നടത്തിയെങ്കിലും വിപുലീകരണത്തിന് അനുമതി നൽകിയില്ല. ക്രിമിനൽ കേസുകളിൽ ക്യാബിനറ്റിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ട രണ്ടു മന്ത്രിമാരുടെ റിപ്പോർട്ടിന് പിന്നാലെ അവരെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പിനു മുൻപേ മന്ത്രിസഭാ വികസനം പാർട്ടിക്ക് ഊർജ്ജം പകരുമെന്ന് ബിജെപി നേതാക്കൾ കരുതുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കുന്നതിനാൽ ഇത് ചിലപ്പോൾ കനത്ത തിരിച്ചടികൾക്ക് കാരണമാകും എന്നാണ് മറുവിഭാഗം പറയുന്നത്. 18 എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കുന്ന ജില്ലയ്ക്ക് കൂടുതൽ പ്രാതിനിത്യം നൽകാൻ മന്ത്രിസഭാ വിപുലീകരണം സഹായിക്കും എന്നാണ് ബലഗാവി തർക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചില നേതാക്കൾ ആവശ്യപ്പെടുന്നത്. ക്യാബിനറ്റിൽ നിലവിൽ ആറ് ഒഴിവുകളാണുള്ളത് ഇവയിൽ പുതുമുഖങ്ങളെ നിറയ്ക്കാൻ ബൊമ്മ താത്പര്യപെടുമ്പോൾ തന്റെ അനുയായികൾക്ക് അവസരം നൽകാനാണ് യെഡ്യൂരപ്പയുടെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *