നടിമാരും നായികമാരും ഗായകാരുടെയും വിവാഹമോചന വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്തയാണ് കോളിവുഡ് ആദ്യം കേട്ടത്, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഇതിനു പിന്നലെയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ വിവാഹമോചനത്തിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായത്.
ഇരുവരുടെയും 29 വര്‍ഷം പിന്നിട്ട വിവാഹ ബന്ധമാണ് അവസാനിച്ചത്. 1995ലാണ് എ.ആർ. റഹ്‌മാനും സൈറയും വിവാഹം കഴിക്കുന്നത്. വളരെ വേദനയോടെയും ദുഖത്തോടെയുമാണ് തീരുമാനമെന്നും സൈറ വ്യക്തമാക്കിയത്. 30 വര്‍ഷം തികയ്ക്കും എന്നാണ് കരുതിയത് എന്നും എന്നാല്‍ അദൃശ്യമായ ഒരു അവസാനം എല്ലാ ബന്ധത്തിനും ഉണ്ടെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് റഹ്മാന്‍ പ്രതികരിച്ചത്.
എ.ആർ. റഹ്മാന്‍റെ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ആകുന്നത്. ഇതിന് പിന്നാലെ നടൻ ധനുഷിന്‍റെ പേരും സോഷ്യൽ മീഡിയയിൽ ട്രെൻഡാകാന്‍ തുടങ്ങി. പൊതുവേ, തമിഴ് സിനിമയിൽ ഒരു സെലിബ്രിറ്റി വിവാഹമോചനം പ്രഖ്യാപിക്കുമ്പോഴെല്ലാം, മീം ക്രിയേറ്റർമാർ പലപ്പോഴും ധനുഷിന്‍റെ പേര് തമാശയായി എടുത്തിടുന്നത് പതിവാണ് എന്നാണ് ചില തമിഴ് സൈറ്റുകള്‍ പറയുന്നത്. അടുത്തിടെ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചന വാർത്തകൾക്കിടയിൽ, ധനുഷിന്‍റെ പേര് മീമുകളിലും തമാശകളിലും പരാമർശിക്കപ്പെട്ടിരുന്നു. അടുത്തിടെ നയന്‍താര ധനുഷ് വിവാദത്തിന് പിന്നാലെ ഇതും തന്‍റെ തലയിലാകുമോ എന്ന ധനുഷ് ചോദിക്കുന്ന മീമും വൈറലാകുന്നുണ്ട്.
അതേസമയം പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്നങ്ങളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്പതികൾ മനസിലാക്കുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. മകൾ ഖദീജയുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾക്കിടെയാണ് എആർ റഹ്മാന്റെ കുടുംബം വലിയ തോതിൽ വാർത്തയായത്. മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുന്ന ഖദീജ മുഖം മറച്ചാണ് പൊതുവേദികളിൽ എത്താറ് ഇത് വലിയ തോതിൽ സൈബർ ആക്രമണമാണ് നേരിട്ടത്.

 
                                            