സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് റിപ്പോർട്ട് അഞ്ച് വർഷത്തിനിടെ 22,799 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞവർഷം മാത്രം 5315 കേസുകളും എടുത്തു. 2020നു ശേഷം ഇത്തരം കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചു എന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്.
ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016ൽ 2829 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2017 ഇത് 3562 കേസുകളായി ഉയർന്നു. 2018 ൽ കേസുകൾ 4253 ആയി 2020ൽ കേസുകളുടെ എണ്ണം കുറഞ്ഞങ്കിലും അടുത്ത വർഷങ്ങളിൽ വർധിച്ചു.
കഴിഞ്ഞവർഷം മാത്രം 5315 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ചർച്ചയായിരുന്നു.
