മഞ്ചേശ്വരത്ത് വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം, പെണ്‍കുട്ടിയെ എടുത്തെറിഞ്ഞു:’സൈക്കോ’ അബൂബക്കര്‍ പിടിയില്‍

മഞ്ചേശ്വരം ഉദ്യാവറില്‍ വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം.പ്രതി പോലീസ് പിടിയിൽ.
കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് റോഡില്‍ നില്‍ക്കുകയായിരുന്ന ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയെ എടുത്തെറിഞ്ഞത്. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
റോഡില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്കെത്തിയ അബൂബക്കര്‍ സിദ്ദിഖ്, യാതൊരു പ്രകോപനവും കൂടാതെ കുട്ടിയെ എടുത്തെറിയുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ‘സൈക്കോ’ എന്ന ഇരട്ട പേരില്‍ അറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ്, നേരത്തെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നുവെന്നാണ് വിവരം. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *