മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാനാണ് അനുമതി.

കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിനെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഉണ്ടായിരുന്നത്. എന്നാൽ രേഖകളിൽ റിസോർട്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവുകൾ ലഭിക്കും.

മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്ന മാത്യു കുഴൽനാടനെതിരെ സിപിഎം ആയുധമാക്കിയത് റിസോർട്ടിലെ നിയമലംഘനങ്ങളായിരുന്നു. രേഖപ്രകാരം മാർച്ച് 31ന് അദ്ദേഹത്തിന്റെ ഹോം സ്റ്റേയുടെ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം സിപിഎമ്മിന്റെ പ്രാദേശികനേതൃത്വം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *