മലപ്പുറം : ഭരണഘടന പ്രഖ്യാപിത ലക്ഷ്യമായ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ബി ഡി ജെ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു നിയമം എന്നത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യവും രാജ്യപുരോഗതിക്ക് അനിവാര്യവുമാണെന്നും യോഗം വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി പൊതുവേദികളില്‍ ആഹ്വാനം നടത്തുന്ന കേരളത്തിലെ ഇടത് വലത് മുന്നണികളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നതിലെ വഞ്ചന എല്ലാ മതങ്ങളിലേയും വനിതകള്‍ മനസ്സിലാക്കി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ. രാജന് മഞ്ചേരി പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുബ്രഹ്മണ്യന് ചുങ്കപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വാസു കോതറായില്‍, അപ്പു പുതുക്കുടി, ജില്ലാ സെക്രട്ടറി ഗൗതമന്, പ്രദീപ് ചുങ്കപ്പള്ളി , പി ആര് ച്ന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
