തമിഴ്നാട്ടില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന 15,000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.ഒറ്റപ്പാലം അറുപ്പന്‍ വീട്ടില്‍ റഷീദ് (32), മായന്നൂര്‍ മൂത്തേടത്തുപടി വിജീഷ് (29) എന്നിവരാണ് പിടിയിലായത്.ഇന്നോവ കാറില്‍ 19 ചാക്കുകളിലായി നിറച്ച് കൊണ്ടുവരുകയായിരുന്ന പുകയില ഉല്പന്നങ്ങള് കൊടകര ഗാന്ധിനഗറില്‍ വെച്ചാണ് കൊടകര എസ്.എച്ച്.ഒ ജയേഷ്ബാലനും സംഘവും ചേര്‍ന്ന് പിടികൂടിയത്.
രാത്രി ഒമ്ബതരയോടെ വാഹന പരിശോധനക്കിടെയാണ് അറസ്റ്റ്. ഏഴുലക്ഷം രൂപയോളം വിലവരുന്നതാണ് പിടികൂടിയ ഉല്പന്നങ്ങള്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്പന നടത്താന്‍ ലക്ഷ്യം വെച്ചാണ് ഇത് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

 
                                            