ട്രാഫിക് നിയന്ത്രിച്ച് രാജേശ്വരി ;വീണ്ടും ട്രോളുകൾ

കഴിഞ്ഞദിവസം ആലുവ പാലസ് റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍
ട്രാഫിക് പോലീസിന്റെ വേഷത്തില്‍ അല്ലാതെ സാധാരണ സാരി വേഷത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു സ്ത്രീയെ കണ്ടു അത്ഭുതത്തോടെ നോക്കി. കുറേ പേര്‍ക്കൊക്കെ ആളെ കണ്ടപ്പോള്‍ മനസിലായി. ട്രോളുകളിലും വാര്‍ത്തകളിലും ഒക്കെ നിറയാറുള്ള നമ്മുടെ രാജേശ്വരി അമ്മ. അതേ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട്
കൊല്ലപ്പെട്ട പെരുമ്പാവൂറിലെ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂര്‍. പട്ടിണി മാറ്റാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആണ് രാജേശ്വരി റൂറല്‍ എസ്പിയെ കാണാന്‍ പെരുമ്പാവൂരില്‍ നിന്ന് ആലുവയില്‍ എത്തിയത്.എനിക്കു വിശക്കുന്നു. പട്ടിണിയാണ്. എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. ട്രാഫിക് വാര്‍ഡന്റെ ജോലി എനിക്കിഷ്ടമാണ്. എസ്പി അടക്കമുള്ളവര്‍ക്കു സന്മനസ്സ് ഉണ്ടെങ്കില്‍ തരട്ടെ. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ? ഞാനൊരു മനുഷ്യ സ്ത്രീയല്ലേ? എനിക്കുമില്ലേ വിശപ്പും ദാഹവും?’-രാജേശ്വരി പറയുന്നു.

രണ്ടര മണിക്കൂര്‍ പാലസ് റോഡില്‍ രാജേശ്വരി ഗതാഗതം നിയന്ത്രിച്ചു. ഒടുവില്‍ പിങ്ക് പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു പെരുമ്പാവൂരിലേക്കുള്ള ബസ് സ്റ്റോപ്പില്‍ എത്തിച്ചു. മകളുടെ മരണത്തിനു ശേഷം വനിതാ പോലീസ് രാജേശ്വരിക്ക് സുരക്ഷ ഒരുക്കിയിരുന്നു. പിന്നീട് അത് പിന്‍വലിച്ചു.

തോളില്‍ ബാഗ് തൂക്കിയ ഒരു സ്ത്രീ പതിവില്ലാതെ നടുറോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ചുരുക്കം ചിലര്‍ രാജേശ്വരിയെ തിരിച്ചറിഞ്ഞു.’വര്‍ഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകള്‍ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്‌സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യില്‍ കാശൊന്നുമില്ല. മൂത്ത മകളും ഭര്‍ത്താവും വേറെയാണ് താമസം. സര്‍ക്കാര്‍ പണിതു നല്‍കിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തിയെന്നും രാജേശ്വരി പറയുന്നു.മകള്‍ കൊല്ലപ്പെട്ടതു വലിയ വാര്‍ത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകള്‍ക്കു റവന്യു വകുപ്പില്‍ ജോലി നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്നുവെന്നും അന്നു തങ്ങളുടെ പേരില്‍ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.എന്നാല്‍ ഈ സംഭവത്തോടെയും രാജേശ്വരി ട്രോളുകളില്‍ നിറഞ്ഞു.കിട്ടിയ പണം മുഴുവന്‍ ബ്യൂട്ടിപാര്‍ലറില്‍ കൊണ്ട് കളഞ്ഞു, അടുത്ത നാടകവുമായി ഇറങ്ങിയിരിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.ഒരു ജോലിയും സര്‍ക്കാര്‍ കൊടുക്കേണ്ടത് ഇല്ല. ലക്ഷങ്ങള്‍ കിട്ടി മോളുടെ പേരില്‍. നല്ലൊരു വീട് കിട്ടി. മോള് മരിച്ച സങ്കടത്തില്‍ രണ്ടുമൂന്ന് മാലയും ഇട്ട് മുടിയും കറുപ്പിച്ചു ബ്യുട്ടീഷന്‍ ചെയ്തു നടക്കുക അല്ലായിരുന്നോ. കെട്ടിയവനെ നോക്കാതെ അയാള്‍ റോഡില്‍ കിടന്ന് മരിച്ചു. സര്‍ക്കാര്‍ മോള്‍ക് താലൂക്ക് ഓഫീസില്‍ ജോലി കൊടുത്തു. ആ മോള്‍ നോക്കുന്നില്ല എങ്കില്‍ മോളുടെ പേരില്‍ അവര്‍ പരാതി കൊടുക്കട്ടെ. ഒരു സഹതാപവും അവരോട് തോന്നേണ്ട കാര്യമില്ല ഇങ്ങനെയുള്ള വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണത്തിനുശേഷം വിഷമമൊന്നുമില്ലെന്നും ആര്‍ഭാട ജീവിതമാണ് നയിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ബ്യൂട്ടീഷന്‍ ചെയ്തുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഒക്കെ അത് ഇടയാക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *