ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും

വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും വീട്ടില്‍ പണ്ട് കാലങ്ങളില്‍ തൊടിയില്‍ മുള വളരാറുണ്ട്.

പുതിയ കാലത്ത് മുളയുടെ മിനിയേച്ചര്‍ പതിപ്പുകളായ ലക്കി ബാംബൂവും വീട്ടിനുള്ളില്‍ സൂക്ഷിച്ച് വരുന്നു. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ ലക്കി ബാംബൂവിന് വലിയ പ്രധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. മണി പ്ലാന്റിന് സമാനമായി പലരും ഇന്ന് അലങ്കാരത്തിനായി ഇന്‍ഡോര്‍ പ്ലാന്റ് എന്ന തരത്തില്‍ മുള വളര്‍ത്തുന്നു. ഈ മുളയുടെ വാസ്തുഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

പരിസ്ഥിതിക്ക് സന്തുലിതാവസ്ഥ നല്‍കുന്ന ഒരു സസ്യവര്‍ഗമാണ് മുള. തൊടിയിലോ വീടിനുള്ളിലെ മുള വളര്‍ത്തുന്നത് വീട്ടുകാര്‍ക്കിടയില്‍ ഐക്യം നല്‍കുകയും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയും ചെയ്യുന്നു. കിഴക്കോ തെക്കുകിഴക്കോ നടുന്ന മുളകളും ലക്കി ബാംബുവും കുടുംബത്തിലെ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും പ്രതീകമായാണ് കണക്കാക്കി വരുന്നത്. വടക്ക്, വടക്കുകിഴക്ക് ദിശകളില്‍ മുളകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ സമ്പത്തും ഭാഗ്യവും ആകര്‍ഷിക്കാന്‍ കഴിയും.

മുളകള്‍ക്ക് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. കിഴക്കോ തെക്കുകിഴക്കോ സ്ഥാപിക്കുമ്പോള്‍ അവ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വീട്ടിനുള്ളില്‍ വടക്കോ കിഴക്കോ ലക്കി ബാംബു വെക്കുന്നത് വഴി നിങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും. ശാന്തവും സ്‌നേഹവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനും മുള ചെടികള്‍ക്ക് കഴിയും. തെക്ക് പടിഞ്ഞാറ് ദിശകളില്‍ ലക്കി ബാംബു വെക്കുന്നത് ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും.

ഓഫീസില്‍ ലക്കി ബാംബു വെക്കുന്നത് വഴി നിങ്ങളുടെ കരിയര്‍ മെച്ചപ്പെടും. ജീവിതത്തില്‍ എന്നും നിങ്ങള്‍ക്കൊപ്പം ഭാഗ്യം തുടരാന്‍ ലക്കി ബാംബു കൃത്യമായി പരിപാലിച്ചാല്‍ മതി. മുളയുടെ ഇലകള്‍ക്കിടയില്‍ പെട്ടെന്ന് മാറാല പിടിക്കും. ഇത് ശ്രദ്ധിക്കാതിരിക്കുന്നത് ധനനഷ്ടത്തിലേക്ക് നയിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. മുളയുടെ വാടിയ ഇലകള്‍ പെട്ടെന്ന് എടുത്ത് മാറ്റണം.

അല്ലാത്തപക്ഷം നിങ്ങളുടെ വീട്ടിലെ സമാധാന അന്തരീക്ഷം തകര്‍ന്നേക്കാം. കൃത്യമായി പരിപാലിച്ചിട്ടും ലക്കി ബാംബു സമൃദ്ധമായി വളരുന്നില്ല എങ്കില്‍ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് ദോഷം വരാന്‍ പോകുന്നു എന്ന സൂചനയാണ്. ഈ സാഹചര്യത്തില്‍ ലക്കി ബാംബു വീടിന് പുറത്തേക്ക് മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *