കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .
പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ അന്വേഷണം നടത്തുമോയെന്ന എം.വിൻസന്റിന്റെ ചോദ്യത്തിനു ദീര്‍ഘകാല വൈദ്യുതികരാറില്‍ വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി മറുപടി പറഞ്ഞു . കമ്മിഷൻ വൈദ്യുതി കരാര്‍ റദ്ദാക്കിയത് ഗൗരവമായി കാണുന്നു. 25 വര്‍ഷത്തേക്ക് 6,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. റഗുലേറ്ററി കമ്മിഷൻ തീരുമാനത്തിനെതിരെ ബോര്‍ഡ് അപ്പീല്‍ പോയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
