നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു;വിനീത് ശ്രീനിവാസൻ

നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു ഘട്ടം ജീവിതത്തിലുണ്ടായിരുന്നു എന്നും പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നു എന്നും നടന്‍ വിനീത് ശ്രീനിവാസന്‍ .
ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തന്‍റെ ദൈവവിശ്വാസത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്.

“ജീവിതത്തില്‍ എപ്പോഴും ഒരു ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്‍റെ ജീവിതം നോക്കിയാല്‍ ഒരുപാട് അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചത് മനസിലാകും”.- വിനീത് ശ്രീനിവാസന്‍ പറയുന്നു.

” കഴിവിനും അപ്പുറത്തുള്ള വിജയമുണ്ടായിട്ടുണ്ട് തനിക് തന്റെ ജീവിതത്തിൽ . അങ്ങനെ നോക്കുമ്ബോള്‍ ഒരാള്‍ നമ്മളെ നയിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയാണ് താന്‍ ദൈവ വിശ്വാസത്തിലേക്ക് തിരികെ വരുന്നത്. “- വിനീത് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *