പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമർശനം. പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമർശനം.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെയും പത്മജ തള്ളിപ്പറഞ്ഞു. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് പത്മജ ചോദിച്ചു. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോൺഗ്രസിലേക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മറക്കാൻ കഴിഞ്ഞോ എന്നും സന്ദീപ് വാര്യർക്ക് എസ്‌കോർട്ട് പോകാനാണോ എംഎൽഎമാരും എംപിമാരും എന്നും പത്മജ ചോദിച്ചു.
അതേസമയം പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അണികളുടെ കനത്ത സൈബർ ആക്രമണം.മുംബൈ ലോക്കൽ ട്രെയിനിൽ കയറിയുള്ള യാത്രയുടെ സെൽഫി പങ്കിട്ടുകൊണ്ട് ഫേസ്‌ബുക്കിൽ ചാണ്ടി ഉമ്മൻ ഇട്ട പോസ്റ്റിന്റെ അടിയിലാണ് മാങ്കൂട്ടത്തിൽ ഫാൻസിന്റെ ആക്രമണം ഉണ്ടായത്. അശ്ളീല പദങ്ങളും അവഹേളന പരാമർശങ്ങളുമായി ചാണ്ടി ഉമ്മനെതിരെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടത്. ചാണ്ടി ഉമ്മനെ അവഹേളിക്കാൻ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയെയും വലിച്ചിഴക്കുകയാണ് മാങ്കൂട്ടത്തിൽ ഫാൻസ്. ഉമ്മൻചാണ്ടിയുടെ നേട്ടങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വരേണ്ടി വന്നു എന്ന് തുടങ്ങിയ പുകഴ്‌ത്തലുകൾ പോലും അതിലുണ്ട്.
