വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച് വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീര്‍ എന്ന 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍ വില്‍ക്കുകയും പിന്നിട് ജി.പി.എസ് നോക്കി ഇതേ വാഹനം വാങ്ങിയ ആളില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.ഒല്ലൂര്‍ സി.എച്ച്.ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ പൊലീസ് ചെര്‍പ്പുളശ്ശേരി പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ എസ്.ഐ സുരേഷ്‌കുമാര്‍, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, നിധിന്‍ മാധവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
