എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് , വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലന്ന് മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. ഫല പ്രഖ്യാപനം വരട്ടെ അപ്പോൾ എല്ലാം പറയാം. എല്ലാ കാര്യങ്ങളും പ്രിൻസിപ്പിൽ സെക്രട്ടറി പരിശോധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി . ഫല പ്രഖ്യാപനം വരട്ടെ അപ്പോൾ എല്ലാം പറയാം. എല്ലാ കാര്യങ്ങളും പ്രിൻസിപ്പിൽ സെക്രട്ടറി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

മാർച്ച് 31 നാണ് പരീക്ഷ തുടങ്ങിയത്. മേയ് ആദ്യം ആരംഭിച്ച് അവസാനത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം .
പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള കെമിസ്ട്രി മൂല്യ നിർണയം തുടങ്ങി. കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. നിലവിൽ പരിശോധിച്ച 28, 000 പേപ്പറും പുതിയ ഉത്തരസൂചിക അനുസരിച്ച് വീണ്ടും പരിശോധിക്കും. ഉത്തര സൂചികയിൽ തെറ്റുണ്ടായിരുന്നുവെന്ന് ഇപ്പോൾ പറയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *