ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ അണിയറപ്രവർത്തകരുമായി ഫിലിം ചേംബർ നടത്തുന്ന ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2:30ന് കൊച്ചി ഫിലിം ചേംബർ ഓഫീസിൽ ആണ് യോഗം ചേരുക . എൻ എസ് മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടയാണ് ഫിലിം ചേംബർ ഇപ്പോൾ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്.പേര് മാറ്റില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അണിയറപ്രവർത്തകർ.
പേര് വിവാദത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതെക്കുറിച്ച് പ്രതികരിച്ചു. അഭിഭാഷകരെ കണ്ട് ഇക്കാര്യത്തിൽ വേണ്ട നിയമോപദേശം തേടിയിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു ‘ഹിഗ്വിറ്റ’ എന്ന പേരിന് എൻ എസ് മാധവനിൽ നിന്ന് അനുമതി വാങ്ങാൻ ചേംബർ നിർദേശം നൽകിയതിനെ തുടർന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ നിയമപരമായി നീങ്ങുന്നത്.
