പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാകാമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് യുവതി ഈ കൊടുംക്രൂരത ചെയ്തത്.ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. ക്രൂര കൊലപാതകം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനും ബന്ധുവിനും കോടതി ജീവപര്യന്തം വിധിച്ചു.2017 ഡിസംബര്‍ 5നായിരുന്നു കേസിനാസ്പദമായ സംഭവം.
കുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാല്‍ ഗര്‍ഭം ധരിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ കൃത്യം നടത്തിയത്. . കാമുകനുമായ യുവാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെ അയല്‍വാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷംകൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂന്നാം ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്. കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഭർതൃ വീട്ടിലെ പരിഹാസം യുവതിക്ക് നേരിടേണ്ടി വന്നിരുന്നു.
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും യുവതിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇത് സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവ് ധര്‍മ്മപാലിനെ ഉപേക്ഷിച്ച് ഷാജഹാന്‍പൂരിലെ ബന്ധുക്കള്‍ക്കൊപ്പം താമസം തുടങ്ങി.അവിടെ വച്ചാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്.ഇത് ഭയാനകമായ ക്രൂരകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആചാരത്തിന്റെ ഭാഗമായി യുവതി ആണ്‍കുട്ടിയുടെ രക്തം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
