പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്രം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുവാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇല്ലാതെ പൗരത്വം നൽകുവാനാണ് നീക്കം. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഓൺലൈൻ പോർട്ടൽ ഇതിന്റെ ഭാഗമായി സജ്ജമാക്കും.

2019 ഡിസംബർ 10ന് ലോക്സഭയിലും ഡിസംബർ 11ന് രാജ്യസഭയിലും പൗരത്വ ഭേദഗതിബിൽ പാസായിരുന്നു. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കി കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പക്ഷേ ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്ക് അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ ഉടൻ സജ്ജമാകും.

കേരളം, ബംഗാൾ, രാജസ്ഥാൻ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി എതിർത്ത് രംഗത്ത് വന്നിരുന്നു. കൂടാതെ മോദി ഗവൺമെന്റ് നേരിട്ട രാജ്യവ്യാപകമായ പ്രതിഷേധം കൂടിയായിരുന്നു ഇത്. കോവിഡ് വ്യാപനം കാരണമാണ് നടപടികൾ വൈകിയത് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്.

പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗങ്ങൾ ഒഴികെ ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. പുതിയ നടപടിയിലൂടെ തെരഞ്ഞെടുപ്പിൽ പൗരത്വ ഭേദഗതി പ്രചരണ വിഷയം ആകുമെന്നതും ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *