ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടര്‍മാര്‍, 3.5 ദശലക്ഷം നഴ്സുമാര്‍, 1.3 ദശലക്ഷം പാരാമെഡിക്കുകള്‍, 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകള്‍, ഇന്ത്യയിലെ ആരോഗ്യമേഖലയില്‍…

ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

മിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും…

ഇന്‍ട്രാ നേസല്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു

കോവിഡിനെതിരായി ഭാരത് ബയോടെക് നിര്‍മിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്സിന്റെ പരീക്ഷണം എയിംസില്‍ ആരംഭിച്ചു. ബി. ബി. വി 154 എന്ന വാക്സിനാണ് പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. കോവാക്‌സിന്റെയോ കോവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായായിരിക്കും നല്‍കുക. ഓരോ ഡോസിലും 0.5…

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് തുടക്കമായി; മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെ ഇതും നല്കാം

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ…

ഏഴ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് നോവവാക്‌സിന്റെ കോവിഡ് പ്രതിരോധം; അനുമതി നല്കി സിഡിഎസ്സിഒ

ന്യൂഡല്‍ഹി: യുഎസ് മരുന്നു നിര്‍മാതാക്കളായ നോവവാക്‌സിന്റെ കോവിഡ്-19 വാക്‌സിനായ നോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഏഴ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ എന്റോള്‍ ചെയ്യാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് അനുമതി നല്കി സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. വിശദമായ…

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡബ്ലു. എച്ച്.ഒ; കോവാക്സിന് അംഗീകാരം വൈകും

ന്യൂഡല്‍ഹി: കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു. നേരത്തേ, സമര്‍പ്പിച്ച വിവരങ്ങള്‍ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ. വിശദീകരണം ചോദിക്കുകയും കമ്പനി അവ നല്‍കുകയും ചെയ്തിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍…

അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തി; ജാഗ്രത വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് വാക്‌സിനുകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടനയും ഈയിടെ വ്യക്തമാക്കിയിരുന്നു.വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു. രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളായ…

വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. ഇടവേള കുറയ്ക്കണം എന്ന കിറ്റെക്‌സിന്റെ ആവശ്യം എതിര്‍ത്താണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സ്വന്തം പോക്കറ്റില്‍…

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം; കോവിഷീല്‍ഡ് പൂര്‍ണമായും തീര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം.ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും…

സംസ്ഥാനത്തിന് 6.55 ലക്ഷം വാക്‌സിന്‍ കൂടി; 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യഡോസ് നല്‍കിയതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,90,070 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം 1,83,000 ഡോസ്, കോഴിക്കോട് 1,24,500 ഡോസ്…