ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…

സജി ചെറിയാനെ  മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: വി മുരളീധരൻ 

ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, സജി ചെറിയാനെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വി. മുരളീധരൻ. മുമ്പ് രാജി വയ്ക്കാൻ കാരണമായിട്ടുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോള്‍ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നതിന്‍റെ സാംഗത്യവും സാധുതയും നഷ്ടപ്പെട്ടെന്ന് മുൻ…

വഖഫ് വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ലീഗ് ശ്രമം: വി മുരളീധരൻ

മുസ്ലീം ലീഗ് നേതാക്കൾ ബിഷപ്പുമാരെ സന്ദർശിച്ചാൽ വഖഫ് പ്രശ്നം അവസാനിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിൻ്റെ ശ്രമം വിലപ്പോവില്ല. രാജ്യത്തെ സാധാരണ മനുഷ്യന്‍റെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്‍റെ വാളാണ് വഖഫ് നിയമം. വഖഫ് നിയമഭേദഗതിയെ ന്യൂനപക്ഷ…

‘ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്’ ; വയനാട് ദുരന്തത്തെ കുറിച്ച് വി മുരളീധരന്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വി മുരളീധരന്‍ എത്തി. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണ് എന്ന് നിസരവൽകരിച്ചാണ് മുരളീധരൻ സംസാരിച്ചത്. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ…

സ്ഥലംമാറ്റം പ്രഹസനം; എഡിജിപിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ല : വി. മുരളീധരൻ

ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അഞ്ച് ആഴ്ചത്തെ വിവാദങ്ങൾക്ക് ശേഷം അജിത് കുമാറിൻ്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെൻ്റ് മാത്രമാണ്.…

കേരളരാഷ്ട്രീയത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ : വി.മുരളീധരൻ

പി.വി.അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പി.ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുപറ്റിയവർ തമ്മിൽ തെറ്റിയതാണ് കാണുന്നത്. ഇതിനെയെല്ലാം വെളുപ്പിക്കാൻ പിണറായിക്ക് കൂട്ടായി…

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കില്‍ ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.…

മാധ്യമങ്ങൾക്കെതിരെയല്ല അൻവറിനെതിരെ നടപടിയെടുക്കട്ടെ: വി.മുരളീധരൻ

ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.  അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമനടപടി സ്വീകരിക്കണം. ആരോപണങ്ങൾ തെറ്റെങ്കിൽ, മാധ്യമങ്ങളല്ല…

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ വി. മുരളീധരൻ അനുശോചിച്ചു

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗം സാംസ്കാരിക മണ്ഡലത്തിന്‌ തീരാനഷ്ടമാണ്. ചലച്ചിത്ര – സീരിയൽ – നാടക മേഖലകളിലെ സംഭാവനകൾ കലാലോകം എക്കാലവും സ്മരിക്കും. കവിയൂർ പൊന്നമ്മ അനശ്വരമാക്കിയ അമ്മ വേഷങ്ങൾ മലയാളി പ്രേക്ഷകർ ഒരുകാലത്തും…