ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്എസിസിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പ്രശാന്ത് നായര്‍ ആയിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ…
Tag: thiruvanathapuram
സുഖപ്രസവത്തിനായി യൂട്യൂബ് നോക്കി പഠനം;അമ്മയും കുഞ്ഞും മരിച്ചു
ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ…
സിനിമയിലെ 50 വര്‍ഷം;മല്ലിക സുകുമാരന് ആദരം
അര നൂറ്റാണ്ട് കാലത്തെ സിനിമ ജീവിതം ആഘോഷിച്ചു മല്ലിക സുകുമാരൻ. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ അപ്പോളോ ഡിമോറയിൽ വെച്ചായിരുന്നു ആഘോഷ പരിപാടി നടത്തിയത്. വ്യവസായ മന്ത്രി പി രാജീവാണ് ‘മല്ലിക വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ്…
ആറ്റുകാൽ ഉത്സവത്തിന് തുടക്കം ‘കാപ്പുകെട്ട്’ നാളെ,ഫെബ്രുവരി 25ന് പൊങ്കാല.
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്.…
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…
കേരളത്തിൽ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്
കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…
ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ…
സഞ്ചാരയോഗ്യമല്ലാതെ ആനന്ദമൂല റോഡ്
ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്. ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി…
ഷാരോണിനെ കൊന്നതില്‍ ഗ്രീഷ്മക്ക് പശ്ചാത്താപമോ?
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. റിലീസിംഗ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയതോടെ വൈകീട്ട് ഗ്രീഷ്മ ജയിലില്‍ നിന്ന്…
വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയെ 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു
വിഴിഞ്ഞം : മുക്കോല ശക്തിപുരം റോഡില്‍ കിണറില്‍ ഉറകള്‍ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു. ശനിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. ശക്തിപുരം റോഡില്‍ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറില്‍ ഉറകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി…
