കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട്…
Tag: Strike
സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് പണിമുടക്കി; രണ്ട് ദിവസമായി പണിയില്ലാതെ ഉദ്യോഗസ്ഥർ
സംസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല എന്ന സാഹചര്യത്തിലാണ്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർ പണിയില്ലാതെ ഇരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും…
നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്
നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. പ്ലസ് വൺ…
സോളാര്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ജോണ്‍ ബ്രിട്ടാസ്; വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം
സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് ജോൺ മുണ്ടക്കയം പറയുന്നത്. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ…
ഇന്നത്തെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ തിരുമാനിച്ച് കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാരടക്കം പത്തിലധികം പേർക്ക് പരിക്കേറ്റു. എം.എസ്.എഫും…
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ഇന്ന് പൊതു വാഹന ബന്ദ്
ബംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ വാഹനബന്ദ് ആരംഭിച്ചു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിനെതിരെയാണ് ബന്ദ്. 32 യൂണിയനുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനാണ്…
വ്യാപാരികള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്; ഓഗസ്റ്റ് ഒന്‍പത് മുതല്‍ കടകള്‍ തുറക്കും
തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്റ്റ് ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കുമെന്ന്് വ്യാപാരി വ്യവസായി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ ടി നസറുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് ദിവസം സെക്രട്ടേറിയറ്റിന്…
വ്യാപാര വ്യവസായ ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും;നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും
തിരുവനന്തപുരം : കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി…
സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം
തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കടയടപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഉപവാസമിരിക്കും. പ്രാദേശിക തലത്തിലും…
ചൊവ്വാഴ്ച സംസ്ഥാനത്തെ കടകള്‍ അടച്ചിടും; വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം : കോവിഡ് മഹാമാരിമൂലം സീസണ്‍ കച്ചവടങ്ങള്‍ നഷ്ടപ്പെട്ട് വ്യാപാരികല്‍ പ്രതിസന്ധിയിലാണ്. അതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി…

