കോൺഗ്രസിൽ നിന്നും പുറത്തു വരുന്നത് വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ : എം വി ഗോവിന്ദൻ

സോളാര്‍ ലൈംഗിക പീഡനകേസില്‍ പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വരുമെന്നതിനാലാണ് സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി…

പിണറായിയെ സമർദത്തിലാക്കി ദല്ലാൾ നന്ദകുമാർ

സോളാറില്‍ വിഴുപ്പലക്ക് തുടരും.ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് പറയുകയാണ് ദല്ലാള്‍ ടി.ജി നന്ദകുമാര്‍.കത്ത് പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍…

ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?

തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…

എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന് കുഴല്‍നാടൻ

ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്‍നാടന്‍. ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ 7 ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് എകെജി സെന്‍ര്‍ ഭൂമി പ്രശ്‌നം മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തുന്നത്. എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. കൃഷിക്കും…

സർക്കാർ മാഫിയകളെ സഹായിക്കുന്നു

വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല.…

സാഹിത്യ അക്കാദമിയുടെ പുസ്‌തകങ്ങളിൽ പിണറായിമയം!

കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ 30 പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി…

1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയെ മറുപടി പറയിക്കാൻ കെ.സുരേന്ദ്രൻ

ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും ചേര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 1500 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതില്‍ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാര്‍ത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കടലാസ് കമ്പനികളുടെ പേരില്‍ ഭൂമി വാങ്ങിക്കുകയും…

പിണറായിയുടെ നാട്ടിൽ ഒരു വളി വിടാൻ സ്വാതന്ത്ര്യമില്ലേ ?

പിണറായി വിജയന്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വളി വിടാന്‍ സ്വാതന്ത്ര്യം ഇല്ലേ? വളി വിട്ടതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ പോലീസുകാര്‍ ക്രൂരമായി തല്ലി ചതച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്ന് ദിവസമായി വൈറലാണ്. ആ പോലീസുകാരോട് ചോദിക്കാനുള്ളത് ഇത്രമാത്രം, എന്താ…

പിണറായിക്കെതിരെ ആഞ്ഞടിച്ചു ലീഗ് നേതാവ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്‌ബോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം…

കേരളം കത്തുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചു: വി.മുരളീധരൻ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ ഇന്നലെ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഹർത്താലിനിടെ, കേരള പൊലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ…