വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ…
