സ്കൂളിലെ അരി കടത്തിയ സംഭവം; സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കും

മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ…

ഭർത്താവ് അവയവ കച്ചവടത്തിന് നിർബന്ധിച്ചു; യുവതിയുടെ വെളിപ്പെടുത്തൽ

ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ…

നടി മീരാ വാസുദേവൻ വിവാഹിതയായി

നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലാണ് വിവാഹം നടന്നത്. ഔദ്യോഗികമായി മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്നാണ് മീരാ വാസുദേവൻ തന്നെ വെളിപ്പെടുത്തിയത്. വിപിൻ രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട്  ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍…

ബാർ കോഴ വിവാദം: എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങൾ തെറ്റ്

ബാറുടമകളെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെയും സിപിഎമ്മിൻറെയും വാദങ്ങൾ തെറ്റ്.  97 ബാര്‍ ലൈസൻസ് നൽകിയതടക്കം രണ്ടാം പിണറായി സര്‍ക്കാര്‍ ബാറുടമകൾക്ക് കയ്യയച്ചാണ് ഇളവുകൾ നൽകിയത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൊതു അവധികൾ ബാധകമാക്കിയത് മുതൽ ടേൺഓവര്‍ ടാക്സ് വെട്ടിപ്പ്…

പനമ്പളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികിട്ടാതെ പോലീസ്‌

കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ…

വിഗ്രഹങ്ങളാൽ സമ്പന്നമായ പൗർണ്ണമിക്കാവ്

ഇടവ മാസത്തിലെ പൗർണ്ണമിയിൽ കാക്കയുടെ വിഗ്രഹം കൂടി പീഠത്തിൽ ഇരുത്തിയതോടെ പൗർണ്ണമിക്കാവ് വിഗ്രഹങ്ങളാൽ സമ്പന്നമായി. കേരളത്തിൽ ഇത്രയും ഉയരവും നീളവും ശക്തിയുമുള്ള വിഗ്രഹങ്ങളുള്ളത് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ മാത്രമാണ്. ശ്രീകോവിലിനുള്ളിൽ പഞ്ചലോഹത്തിൽ തയ്യാറാക്കിയ…

കെജരിവാളിന്റെ അവസ്ഥ തന്നെ പിണറായിക്കും; കെ. സുരേന്ദ്രൻ

മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. കേരളത്തിൽ നടന്ന ബാർക്കോഴ ഡൽഹിയിൽ നടന്ന ബാർക്കോഴ പോലെ ആകും എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാ​ദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ്…

‘എന്റെ ജനനം ഒരു ജൈവികമായ ഒന്നല്ല, എന്നെ അയച്ചത് ദൈവം’; മോദി

മോദിയുടെ ജനനം ജൈവികമായ ഒന്നല്ലെന്നും ദെെവം അയച്ചതാണെന്നുമുളള പ്രസ്ഥാവനയുമായിയാണ് നരേന്ദ്രമോദി എത്തിരിക്കുന്നത്. തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ട്. വാരാണസിയിലാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്. അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരിന്നു അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു…

പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറോ? നിലവിലെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ പദവി ഒഴിയും

കോൺഗ്രസുകാരെ മുഴുവൻ വട്ടം കറക്കി ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന.ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം…

‘ഹെയര്‍ ഡൈ പോലും ഉപയോഗിക്കില്ല’ ഐശ്വര്യ റായിക്ക് മറുപടിയുമായി നടി കസ്തൂരി

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി എന്ന വിശേഷണമുളള നടിയാണ് ഐശ്വര്യ റായി. എല്ലാ വര്‍ഷങ്ങളിലും ലോക സുന്ദരിപട്ടം സ്ഥാനത്ത് ഒരാള്‍ എത്താറുണ്ട്, എങ്കിലും ഐശ്വര്യയെ കവചുവെയ്ക്കുന്ന മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ…