തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഇവിടെ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു എറ്റവും പ്രശസ്തമാണ്. ഇപ്പോഴിതാ ഈ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. മൃഗക്കൊഴുപ്പും…

പരാജയപ്പെട്ട ഉൽപ്പന്നം ; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ജെപി നദ്ദ

രാഹുല്‍ ഗാന്ധിക്കെതിരെ കുറച്ച് നാളായി വിദ്വേഷ പരാമര്‍ശമങ്ങൾ ഭീഷിണികളും നടക്കുന്നുണ്ട്. ഈ ആശങ്കയും നിരാശയും രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രം​ഗത്തെതി. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട…

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു: ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ്

തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും…

എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്

തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്. കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം…

വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് (ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000…

വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777…

പ്രേം നസീർ സുഹൃത് സമിതി ‘എൻ്റെ നിറവോണം’ ആഘോഷിച്ചു

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ ‘എൻ്റെ നിറവോണം’ മെഗാ ഇവൻ്റ് ആഘോഷം ഹസൻ മരക്കാർ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മതമൈത്രി സംഗീതപ്രതിഭ ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ ഓണ വിളംബര ഗാനാലാപനത്തിൽസൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. നടൻ എം.ആർ.…

ആറന്മുള ഉത്രട്ടാതി ജലമേള: പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിട്ടത്. ജലഘോഷയാത്രയ്ക്ക് ശേഷം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കലക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍…

മോഹൻലാൽ ഇനി അനാഥനല്ല ; തണലൊരുക്കി പീസ് വാലി

കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ അനാഥനും ഭിന്നശേഷിക്കാരനുമായ മോഹൻലാലിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടത്തോടെ അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്. സെറിബ്രൽ…