സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പെണ്‍താരകമായി ഷൈനി മീര

ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട്…