ഹോര്‍ട്ടികോര്‍പ്പ് ഓണം പച്ചക്കറി ചന്ത തുടങ്ങി

മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ നടപടികള്‍ വേണം

മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍ പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര…

ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി

ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും…

കോഡൂര്‍ പഞ്ചായത്തിന്റെ എഴുതിതീര്‍ത്ത സമ്പാദ്യം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : മാലിന്യമുക്ത കോഡൂര്‍ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് അവര്‍ എഴുതിതീര്‍ത്ത പേന ബോക്സില്‍ നിക്ഷേപിക്കുന്ന പദ്ധതിയായ എഴുതിത്തീര്‍ത്ത സമ്പാദ്യം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ബോക്സില്‍ പേന നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു തീര്‍ന്ന…

മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ…

പായസമേളയോടെ ഓണാഘോഷം തുടങ്ങി

പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ…

ഓണോത്സവ് സംഘടിപ്പിച്ചു

മലയില്‍ കലാസാഹിത്യ വേദിയും, മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്ററും സംയുക്തമായി ഓണോത്സവ് സംഘടിപ്പിച്ചു.മലപ്പുറം കേട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന്…

കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തണം

മലപ്പുറം: കലാസാംസ്‌ക്കാരിക രംഗങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാംസ്‌ക്കാരിക വകുപ്പില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സാംസ്‌ക്കാരിക കൂട്ടായ്മയായ നന്മ സാംസ്‌ക്കാരിക വേദി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കലാരംഗങ്ങളിലും, സിനിമ ,സാംസ്‌ക്കാരിക വേദികളിലും…

മലപ്പുറം ദൂരദർശൻ ഓഫീസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി

മലപ്പുറം : കേരള സഹകരണ വേദിയുടെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിലിന്റെയും (എഐടിയുസി) ആഭിമുഖ്യത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും പ്രകടനവും നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത രജിസ്ട്രാറുകള്‍ക്കും…

കെ സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി

കോണ്‍ഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടില്‍ കള്ളന്‍ കയറി.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എഐസിസി ജെനറല്‍ സെക്രടറിയായ വേണുഗോപാല്‍ നേരത്തെ ആലപ്പുഴയില്‍ നിന്നുള്ള…