വലിയ വില നല്‍കേണ്ടി വരും ; ഗതാഗത വകുപ്പിനെതിരെ മുകേഷിന്റെ താക്കീത്

കൊല്ലംകെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്‌മെന്റിനുംമന്ത്രിക്കും പരസ്യവിമര്‍ശനവുമായി എം.മുകേഷ് എം.എല്‍.എ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍…

ബസ്സുകളിൽ കൺസഷൻ പ്രായപരിധി പുതുക്കി സർക്കാർ

സംസ്ഥാനത്ത് ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്നും 27 ആക്കി ഉയർത്തി സർക്കാർ. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ഉത്തരവ് പുതുക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അർഹതയില്ലാത്തവർ കൺസഷൻ പറ്റുന്നത് കൊണ്ടാണ് നേരത്തെ…

കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി

ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.

വായ്പ കുടിശ്ശിക അടച്ചില്ല ; കെ എസ് ആർ ടി സിക്ക് ജപ്തി നോട്ടീസ്

കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വസ്തുകള്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.…

ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ്

ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ് ഒരുങ്ങുകയാണ് .ഇനി ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ കെഎസ്‌ആര്‍ടിസി ബസ് എപ്പോള്‍ വരും, ബസ് സര്‍വീസുകളുടെ റൂട്ടും സമയം എന്നിവ എല്ലാം അറിയാന്‍ കഴിയുംതിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ…

ഡീസൽ പ്രതിസന്ധി രൂക്ഷം; കെഎസ്ആർടിസിയിൽ 50% ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. നാളെ 25 ശതമാനം സർവീസുകൾ മാത്രമേ നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഞായറാഴ്ച ഓർഡിനറി ബസുകൾ പൂർണമായും നിർത്തി വയ്ക്കും. വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന്…

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ നാളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളെ ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ചയ്ക്ക് വിളിച്ചു. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ നാളെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. . നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ…

ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസ്. ആര്‍.സി.സിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയില്‍ ബസുണ്ടാകും. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന്…

നവംബര്‍ 5ന് കെഎസ്ആര്‍ടിസി പണിമുടക്കും; ശമ്പള പരിഷ്‌കരണ ചര്‍ച്ച പരാജയം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ച പരാജയം. ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനമാകാതായതോടെ നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എംഡിക്ക് നോട്ടിസ് നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക്…

പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി; യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു

കോട്ടയം: പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ…