കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക്…

ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂര്‍ത്തിയാകുന്നു

മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റര്‍ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്.…

ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി

ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും…

പായസമേളയോടെ ഓണാഘോഷം തുടങ്ങി

പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ…

കുട്ടിത്താരങ്ങളുടെ തകർപ്പൻ പ്രകടനവുമായി കോട്ടയത്ത് കിഡ്സ് ഫാഷൻ ഷോ വരുന്നു

കോട്ടയം: വീട്ടിലെ സെലിബ്രിറ്റിയായ കുട്ടിയ്ക്ക് നാട്ടിലെ താരമാകണോ… ? വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കുട്ടി നടത്തുന്ന തകർപ്പൻ പ്രകടനം നാട്ടാര് കണ്ട് കയ്യടിക്കണോ.. ? കോട്ടയത്തിൻ്റെ മണ്ണിൽ തകപ്പൻ കിഡ്സ് ഫാൻ ഷോയുമായി മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി…

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ ; മണ്ണിടിച്ചിലില്‍ ഗവി ഒറ്റപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊടുങ്ങയിലാണ് ഉരുള്‍പൊട്ടിയത്. പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുന്‍കരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കൂട്ടിക്കല്‍ പൊലീസിന്റെയും…

ഗുണ്ടാ നേതാവ് സൂര്യന്‍ അറസ്റ്റില്‍

കോട്ടയത്തെ പ്രസിദ്ധ ഗുണ്ടാനേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെ ഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപമുള്ള റോഡില്‍ ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോള്‍…

കോട്ടയത്ത് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പോസ്റ്റര്‍

കോട്ടയം: ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍. ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്ന് പോസ്റ്ററില്‍ പറയുന്നു.സേവ് കോണ്‍ഗ്രസ്…