സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.…

131-ാം രക്തദാന ക്യാമ്പ് സംഘടിച്ചു

കൊച്ചി : സി സി എസ് രക്തബന്ധുവും, ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനും, ഓൾ കേരള സീവേജ് കളക്ടിങ് & ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയൻ ( എഐടിയുസി) യുംഎറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി 131-ാം മത് രക്തദാന ക്യാമ്പ് ഐലന്റ് ഹാർബർ…

കൊച്ചിയിലെ മഴ മേഘവിസ്ഫോടനമാകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ

കൊച്ചില്‍ 98 മില്ലീമീറ്റര്‍ മഴയാണ് ഒന്നര മണിക്കൂറില്‍ പെയ്തത. മേഘവിസ്‌ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞന്‍ പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്‍റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്.  രാവിലെയാണ്…

പനമ്പളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികിട്ടാതെ പോലീസ്‌

കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ…

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ…

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ 8 മണിക്ക് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ്…

ഒ.എന്‍.ഡി.സി നെറ്റ്‌വർക്കുമായി സഹകരിച്ച് കൊച്ചി മെട്രോ; ടിക്കറ്റ് ഇനി ജനപ്രിയ ആപ്പുകളില്‍

യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ. ഇതിന്റെ ഭാഗമായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) നെറ്റ് വർക്കുമായി സഹകരണം പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍…

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ…

തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്

കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ്…