തിരുവനന്തപുരത്ത് ലഹരിക്കേസില്‍ എക്‌സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്.മകനെ എക്‌സൈസ് പിടികൂടിയതിന് ശേഷം ഗ്രേസ് വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.നാലു ഗ്രാം എംഎഡിഎംഎയോട്…
Tag: kerala
ഒമിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം
മിക്രോൺ ഉപവകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ന്യൂയോർക്ക് നഗരത്തിലെ ജനിതക സീക്വൻസ് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും…
കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും
കൂടത്തായ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.…
കിഴക്കന്‍ മേഖലയില്‍ ലഹരികടത്ത് വ്യാപകം
മുണ്ടക്കയം കേന്ദ്രീകരിച്ച് ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ ആണ് ലഹരി മാഫിയയുടെ വിഹാരകേന്ദ്രങ്ങൾ.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് പലയിടങ്ങളിൽ നിന്നായി എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ…
പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോൾ കുഞ്ഞുങ്ങൾ…
വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറക് നല്‍കി കെഡിസ്‌ക്; യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ നാടിന്റെ വികസനത്തില്‍ പങ്കാളികളായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) രൂപീകരിച്ച വൈ ഐ പി എന്നറിയപ്പെടുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളില്‍ നിന്നും അവസരങ്ങളിലേക്ക് എന്ന…
പറവൂർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68
പറവൂർ ഭക്ഷ്യ വിഷബാധയിൽ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരൻ പൊലിസ് കസ്റ്റഡിയിൽ. ഹോട്ടൽ ഉടമകൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ…
ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍
ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന വ്യാജ ആരോപണവുമായി യുവാക്കള്‍. ഹോട്ടലധികൃതര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം നടന്നത്.ബിരിയാണിയും ഹോര്‍ലിക്‌സുമാണ് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്തത്. രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍…
പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 27 പേര്‍ ചികിത്സയില്‍
പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായി . നോര്‍ത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് ലഭിച്ച വിവരം.ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ്…
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം
വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം. സംഭവത്തില്‍ 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.നാല് അംഗ കുടുംബത്തിലെ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം ഉണ്ടായത് .…
