ഹിജാബ് നിരോധന ഉത്തരവ് ; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍…

ഹിജാബ് വിധി പൗര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന വിധി ഭരണഘടനാവിരുദ്ധമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ കെ റൈഹാനത്ത് ടീച്ചര്‍. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യരാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണ്. കേവലം ഒരു വസ്ത്രധാരണ വിഷയത്തില്‍ പോലും തിരഞ്ഞെടുപ്പ്…

ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബൃന്ദ കാരാട്ട്

കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിച്ചു വന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇപ്പോള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വന്നിരിക്കുകയാണ്. ഹിജാബിനെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ബൃന്ദ…

ഹിജാബ് വിവാദത്തെത്തുടര്‍ന്ന് ഹുബ്ലിയില്‍ നിരോധനാജ്ഞ

ഹിജാബ് വിവാദത്തെതുടര്‍ന്ന് കര്‍ണാടകയിലെ ഹുബ്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ത്ഥികളുടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. ഭൂമിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു…

നമ്മള്‍ മനുഷ്യരാണ്

ഞങ്ങള്‍ ഹിന്ദുവാണ്…..നിങ്ങള്‍ മുസ്ലിം ആണ്….. അവര്‍ ക്രിസ്ത്യന്‍ ആണ്…..എല്ലാവരും മനുഷ്യരാണെന്ന് മാത്രം വിളിച്ചുപറയാന്‍ നമ്മളില്‍ പലര്‍ക്കും ഇന്നും കഴിയാത്തതെന്തേ??മതമാകുന്ന ചരടില്‍ കിടന്നു വലിയുമ്പോള്‍ നഷ്ടമാകുന്ന നല്ല ബന്ധങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?വര്‍ഗീയത വാഴുമ്പോള്‍ സൗഹൃദങ്ങള്‍ക്കോ മറ്റു ബന്ധങ്ങള്‍ക്കോ അവിടെ പ്രസക്തി ഇല്ല.…

ഹിജാബ് വിഷയം ; പ്രതികരണവുമായി മലാല യൂസുഫ് സായ്

കര്‍ണാടകയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നതിനെ തുടര്‍ന്ന് പഠനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാധാന നൊബേല്‍ ജേതാവും ആക്ടിവിസ്റ്റുമായ യൂസുഫ് സായ്.ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകരമാണെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന…

ഹിജാബ് നിരോധനം;സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ

കര്‍ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതാണ് ഹരജി കേള്‍ക്കുക.മുസ്ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്.ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജിലെ ഗെയ്റ്റിനു മുന്നില്‍ കാവി…

ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി

കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ…