കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമഗ്ര പരിഷ്കാരങ്ങളോടെ മുന്നേറ്റങ്ങളിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം; ഡോ. ആർ ബിന്ദു

കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയനിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്‌ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സർക്കാരിന്റെ നാമനിർദ്ദേശങ്ങൾ നീതിന്യായപീഠം ശരിവെക്കുകയും ചെയ്‌തിരിക്കുന്നു. ചട്ടപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത…