നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവം;ഹൈകോടതി അന്വേഷണം നടത്തും

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കീഴ്‌കോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ കേരള ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ആക്രമിക്കപെട്ട നടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദൃശ്യങ്ങള്‍…

ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍…

രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ഓണ്‍ലൈന്‍വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓണ്‍ലൈന്‍വഴി വധൂവരന്മാര്‍ ഹാജരാകുന്ന വിവാഹത്തിന് അനുമതി നല്‍കുന്നത്. ഇതോടെ…

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

കൊച്ചി : ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. സംവരണം സംബന്ധിച്ചുള്ള…

കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിന് 84 ദിവസം ഇടവേളയെന്തിനെന്നു ഹൈക്കോടതി. വാക്സിന്റെ ലഭ്യതക്കുറവുകൊണ്ടാണോ ഇടവേള അനിവാര്യമായതുകൊണ്ടാണോയെന്നു വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍േദശിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണു ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നിര്‍ദേശം. രണ്ട് ഡോസുകള്‍ തമ്മിലുള്ള…

കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം, മദ്യം വാങ്ങാന്‍ വേണ്ടാ; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാന്‍ റോഡിലെ…

ദേശീയപാതയുടെ വികസനത്തിനായ് ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും;ഹൈക്കോടതി

കൊച്ചി: ദേശീയ പാത വികസനത്തിനായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയങ്ങളില്‍ ഇടപെടില്ലായെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊല്ലം സ്വദേശികളായ ബാലകൃഷ്ണ പിള്ള,…

വളര്‍ത്തുമൃഗങ്ങള്‍ക്കും ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: വീടുകളില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കും , ഓമനമൃഗങ്ങള്‍ക്കും ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം അടിമലത്തുറ ബീച്ചില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ…

രാജ്യദ്രോഹ പരാമര്‍ശം ; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി : രാജ്യദ്രോഹം പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.…