ടി പി ചന്ദ്രശേഖരൻ വധം; ശിക്ഷ വിധി ശരിവെച്ച്‌ ഹൈക്കോടതി

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത്…

മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ

ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…

പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു എന്നു മാത്രം; മുഖ്യമന്ത്രി

പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിൽ അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ അസ്വസ്ഥനായി ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി…

സിനിമ പ്രമോഷന് ഭീമന്‍ രഘു എത്തിയത് പാര്‍ട്ടി കൊടിയുമായി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വന്‍ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടന്‍ ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ്നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…

എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന് കുഴല്‍നാടൻ

ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്‍നാടന്‍. ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ 7 ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് എകെജി സെന്‍ര്‍ ഭൂമി പ്രശ്‌നം മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തുന്നത്. എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. കൃഷിക്കും…

എ സി മൊയ്‌തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആൾ : എം വി ഗോവിന്ദൻ

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും…

മാസപ്പടിക്കാരുടെ ശമ്പളമാണ് പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ കാണുന്നത് : കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നു. പല…

വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കും ;എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

ഒരാളുടെ പേരില്‍ ഒന്നിലധികം വോട്ടുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവിച്ചു. വമ്പിച്ച സംവിധാനങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. താഴെയറ്റംവരെ എത്തുന്ന തെരഞ്ഞെടുപ്പ് യന്ത്രം…