മദ്യ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തന സമയം മാറ്റുന്നു; നാളെ മുതല്‍ പുതിയ സമയക്രമം

തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം വരുന്നത്. വെള്ളിയാഴ്ച മുതല്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം…

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല.…

ഓണക്കച്ചവടം; പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ബെവ്‌കോ

തിരുവനന്തപുരം: തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡിട്ട ് ബെവ്‌കോ. ഈ പത്ത് ദിവസങ്ങള്‍ക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവില്‍പന നടന്നുവെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും 30 ശതമാനം വില്‍പ്പന നടന്നത്…

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ

തിരുവനന്തപുരം: മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമൊരുക്കി ബെവ്‌കോ കടക്കുന്നു. പുതിയ സംവിധാനം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി. ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍…

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ്, ബെവ്കോ എന്നിവയ്ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ സമയക്രമമെന്നാണ് വിശദീകരണം. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ്…

കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം, മദ്യം വാങ്ങാന്‍ വേണ്ടാ; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലുമെടുക്കണമെന്ന ഉത്തരവ് എന്തുകൊണ്ട് ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു ബാധകമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള വിശദീകരണം ബുധനാഴ്ച അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാന്‍ റോഡിലെ…