നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അന്വേഷണം നടത്താന്‍…

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭ​ദ്രയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്.…

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം; ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

നവജാത ശിശുവിനെ കൂഴിച്ചുമൂടിയ സംഭവത്തിൽ ആൺസുഹ‍ൃത്തിനെ സഹായിച്ച തകഴി സ്വദേശിയായ സു​ഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ…

ദല്ലാളിന്റെ കൈയില്‍ നിന്നും പണം വാങ്ങിയെന്ന്‌ സമ്മതിച്ച്‌ ശോഭാ സുരേന്ദ്രൻ

ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് പ്രസ്തവാന സമ്മതിച്ചു. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ…

പാലക്കാട് ഉള്‍പ്പെടെ 12 ജില്ലകളിൽ ഇന്ന്‌ മഴ സാധ്യത

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.  ഇന്ന്  രാത്രി 11.30 വരെ കേരള തീരത്തും…

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴയിൽ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ ‌മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.…

കെഎസ്ആർടിസി ബസ് കത്തിയ സംഭവം; കാരണം ‘കാലപ്പഴക്കം’

കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമാണ് കത്തിനശിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ…

ആലപ്പുഴയിൽ 13 കാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ.

ആലപ്പുഴയിൽ 13 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ആത്മഹത്യപ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. നിസ്സാര കാര്യത്തിന് ചില അധ്യാപകർ ശാരീരികമായി മാനസികമായും…

സംസ്ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ്…

മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ…