കുണ്ടറ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്

കൊല്ലം: കുണ്ടറ പീഡന കേസ് പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പോലീസിന്റെ ക്ലീന്‍ചിറ്റ്. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരേ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത്‌ലീഗ്…

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ; മന്ത്രിയെ ന്യായികരിച്ച് മുഖ്യമന്ത്രി;പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം…

എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം; യുവമോര്‍ച്ച , മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലറങ്ങി

തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയില്‍ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തെരുവിലും പ്രതിഷേധം…

രാജി വേണ്ടെന്ന് തീരുമാനം; ശശീന്ദ്രനെതിരെ കേസെടുക്കില്ല; സിപിഎം

കൊല്ലം : പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെട്ടന്ന ആരോപണം വിവാദമാവുന്നതിനിടെ വിഷയത്തില്‍ മന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍…

യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം ; എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…

എന്‍സിപി നേതാവ് അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു; ഫോണ്‍ സംഭാഷണം പുറത്ത്

ആലപ്പുഴ: എന്‍സിപി നേതാവ് ജി പത്മാകരനെതിയ സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായി ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സി പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയെ പുറത്ത്. കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ…