മലപ്പുറം : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് മലപ്പുറം എന്ന പേരിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മങ്കടവ് പിഎസ്എംഒഎച്ച്എ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് കേഡറ്റുകൾ, മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ,മലപ്പുറം പോലീസ് എന്നിവരുമായി സഹകരിച്ച് കെഎസ്ആർടിസി ബസുകൾ കഴുകി പരിസരം ശുചീകരിക്കുകയും പാതയോര പരിപാലനം നിർവ്വഹിക്കുകയും ചെയ്തു.
റാഫ് മുഖ്യ രക്ഷാധികാരി പാലോളി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം .അബ്ദു ഉദ്ഘാടനം ചെയ്തു. ശുചിത്വവും സുരക്ഷയും ജീവിത ശൈലിയുടെ ഭാഗമായി മാറ്റണമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
റാഫ് ജില്ലാ പ്രസിഡണ്ട് എംടി. തെയ്യാല, സക്കീന പുൽപ്പാടൻ, കെഎസ്ആർടിസി ക്ലസ് ഛർ ഓഫീസർ ജോഷി ജോൺ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. സൈനുൽ ആബിദീൻ, വിജയൻ കൊളത്തായി, നൗഷാദ് മാമ്പ്ര,അനൂപ് മാസ്റ്റർ,എകെ. ഹംസ,മുജീബ് പറമ്പത്ത്,മനാഫ് ആനപ്പടിക്കൽ തുടങ്ങിയവർ പ്രസംഗിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. ബസ് യാത്രക്കാർക്കായി നൂറു കണക്കിന്ന് റോഡു സുരക്ഷ ലഘുലേഖകൾ വിതരണം ചെയ്തു. റാഫ് ജില്ലാ ജനറൽ സെക്രട്ടറി ഏകെ. ജയൻ സ്വാഗതവും മേഖല പ്രസിഡന്റ് വി. അബ്ദുറഊഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

 
                                            