സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ളവരാകണം വിദ്യാര്‍ത്ഥികള്‍ : കെ.കെ. ശൈലജ ടീച്ചര്‍

സാമൂഹിക പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരന്മാരായി വളരാനും സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുവാനും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 – 2021 കേരള സര്‍വ്വകലാശാല യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ അനിലാ രാജു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി നകുല്‍ ജയചന്ദ്രന്‍ സ്വാഗതപ്രസംഗം നടത്തി. മുന്‍ സര്‍വ്വകലാശാല യൂണിയന്‍ ഭാരവാഹിയായിരുന്ന പി. ബിജുവിന്റെ അനുസ്മരണ പ്രമേയം യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ പി.ബി. ശ്രുതി അവതരിപ്പിച്ചു.

സിനിമ സംവിധായകന്‍ ആര്‍.എസ്. വിമല്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി പി.എസ്. പ്രിയ സിന്‍ഡിക്കേറ്റ് അംഗം ലളിത ടീച്ചര്‍, യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഐഷാ ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *