സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ‘അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും, തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും അച്ചു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കില്ല. ആരാകണമെന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാര്‍ട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും സുധാകരന്‍ പറഞ്ഞു.
അനുശോചന യോഗം കഴിഞ്ഞ ശേഷമെ ചര്‍ച്ച നടക്കുകയുള്ളൂയെന്നും സുധാകരന്‍ പറഞ്ഞു. അതേ സമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആവശ്യമുണ്ടൊയെന്ന് എല്ലാ പാര്‍ട്ടിക്കാരും ചിന്തിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ മത്സരം ഒഴിവാക്കണം. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

 
                                            