സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപര്‍ണ അഭിനയിച്ചു.
അപര്‍ണാ നായരുടെ മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അപര്‍ണ നായര്‍ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവെച്ചത്. എന്താണ് നടിയുടെ മരണകാരണം എന്ന് ഇതുവരെ വ്യക്തമമല്ല.
സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അപര്‍ണയുടെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. നടിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അപര്‍ണാ നായരുടെ ഭര്‍ത്താവ് സഞ്ജിത്തും മക്കള്‍ ത്രയ, കൃതിക എന്നിവരുമാണ്. സീരിയലുകളില്‍ നിറഞ്ഞുനില്‍ക്കുകയും പ്രസന്നവദയായി കാണപ്പെടുകയും ചെയ്തുകൊണ്ടിരുന്ന താരത്തിന്റെ അകാല വിയോഗം വിശ്വസിക്കാനാകുന്നില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 
                                            