ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കി: നിലപാട് വ്യക്തമാക്കി എ എം സി സി

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കിയത് എന്തിന്? താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാത്തതിൽ തനിക്ക് വിഷമം ഇല്ല എന്ന് ശശി തരൂർ പ്രതികരിച്ചു.തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.
ഡിസംബറിൽ രണ്ട് തീയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 അംഗ താരപ്രചാരകരുടെ പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്
ഡിസംബർ 1,5 തീയതികളിൽ ആണ്
ഗുജറാത്ത് തിരഞ്ഞെടുപ്പ്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ അണിനിരക്കുന്ന പട്ടികയിൽ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ആഴ്ചകളിൽ സജീവമാകുന്ന പ്രചാരണത്തില് പ്രധാന നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയെങ്കിലും ശശി തരൂരിന് ക്ഷണമില്ല. താരപ്രചാരകരുടെ പട്ടികയിൽ ഇല്ലാത്തതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂർ നിരസിച്ചതായാണ് ഇപ്പോഴുള്ള വിവരം.

Leave a Reply

Your email address will not be published. Required fields are marked *